Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Banks

കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു; ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ തി​രി​ച്ചു​വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഭ​ര​ണ മാ​റ്റ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി​യ​ത്. കേ​ര​ള സ​ഹ​ക​ര​ണ സം​ഘം നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കാ​നോ റ​ദ്ദാ​ക്കാ​നോ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ സ്വ​ത​ന്ത്ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ സ്ഥാ​പ​ന​ങ്ങ​ളാ​യി പു​നഃ​സ്ഥാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കേ​ര​ള ബാ​ങ്കു​മാ​യു​ള്ള ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​ധി​ക സ​ത്യ​വാം​ഗ്‌​മൂ​ല​വും സ​മ​ർ​പ്പി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ അ​ന്ന​ത്തെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ല​യ​ന​ത്തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ത്രി​ത​ല സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ലൂ​ടെ​യോ റ​ദ്ദാ​ക്കു​ന്ന​തി​ലൂ​ടെ​യോ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ർ​ത്ത​ന​വും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഭ​ര​ണ​സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

ക്ഷേത്രത്തിന്‍റെ പണം ദൈ​​​വ​​​ത്തി​​​ന്, സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​കൾക്കല്ല; സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ദൈ​​​വ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ആ ​​​പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​വും തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​വും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ച്ച് ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ മാ​​​ന​​​ന്ത​​​വാ​​​ടി അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യും തി​​​രു​​​നെ​​​ല്ലി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കാ​​​തെ ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ഒ​​​റ്റ​​​യ​​​ടി​​​ക്കു പി​​​ൻ​​​വ​​​ലി​​​ച്ചാ​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​മെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ, ഈ ​​​വാ​​​ദം നി​​​ഷേ​​​ധി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി.

തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​ത്തി​​​ന് 1.73 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം മാ​​​ന​​​ന്ത​​​വാ​​​ടി അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ലും 8.5 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം തി​​​രു​​​നെ​​​ല്ലി സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലു​​​മു​​​ണ്ട്. തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ന് മാ​​​ന​​​ന്ത​​​വാ​​​ടി അ​​​ർ​​​ബ​​​ൻ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ൽ 15.68 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 1.5 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം തി​​​രു​​​നെ​​​ല്ലി സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ലു​​​മു​​​ണ്ട്.

Latest News

Corehub Up